ന്യൂയോര്‍ക്ക്: സൂര്യന്റെ പുതിയ രൂപമാറ്റം നിരീക്ഷിക്കുകയാണ് ശാസ്ത്രലോകം. 16 ദിവസങ്ങളായി സൂര്യന് ഒരു പൊട്ടോ പാടുകളോ ഇല്ലാത്ത അവസ്ഥയാണ്. പൊട്ടിത്തെറിച്ചും തിളച്ചു മറിഞ്ഞുമാണ് സൂര്യന്റെ പ്രതലം നിലകൊള്ളുന്നത്. അപ്പോള്‍ പൊട്ടുകളും പാടുകളുമൊക്കെ സൂര്യനില്‍ കാണാം. എന്നാല്‍ കുറച്ച് ദിവസങ്ങളായി ശാന്തമായാണ് സൂര്യന്റെ അവസ്ഥ.
സോളാര്‍ മിനിമം എന്ന പ്രതിഭാസമാണ് ഇതെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍ ഭൂമിയിലെ ജീവന് ഈ പ്രതിഭാസം ഭീഷണിയാകില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ഭൂമിക്ക് പുറത്തെ ഉപഗ്രഹങ്ങളെയും ബഹിരാകാശ സഞ്ചാരികളേയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം. 11 വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് ഇത്. ഇത് വിഭിന്നമായി സോളാര്‍ മാക്സിമം എന്ന പ്രതിഭാസവും ഉണ്ട്. ഈ സമയത്ത് ജൂപ്പിറ്റര്‍ ഗ്രഹത്തിന്റെ അത്ര വലിപ്പമുള്ള സണ്‍ സ്പോട്ടുകള്‍ സൂര്യനില്‍ കാണാന്‍ കഴിയും.
Post Your Comments