മെട്രോയ്ക്ക് പകരം സ്കൈ ബസുമായി കേന്ദ്ര സർക്കാർ. മെട്രോയെ അപേക്ഷിച്ച് ചിലവ് കുറഞ്ഞ പദ്ധതിയാണ് സ്‌കൈബസെന്നും ഇന്ത്യയിലെ 18 നഗരങ്ങളില്‍ ഇത് നടപ്പിലാക്കാന്‍ താല്‍പര്യപ്പെടുകയാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി അറിയിച്ചു. കേരളം മുന്നോട്ടുവന്നാല്‍ എല്ലാ സഹായങ്ങളും നടത്താന്‍ തയ്യാറാണെന്നും ഗഡ്ഗരി പറഞ്ഞു.മെട്രോയെ അപേക്ഷിച്ച് വളരെ ചിലവ് കുറവാണ് സ്‌കൈബസിന് വേണ്ടത്.
ഒരു കിലോ മീറ്റര്‍ മെട്രോയുടെ പണിക്ക് 350 കോടി രൂപയാണെങ്കില്‍ സ്‌കൈബസിന് 50 കോടി രൂപ മതിയാകും. മെട്രോയിലെക്കാള്‍ അധികം ആളുകളേയും സ്‌കൈബസില്‍ കയറ്റാന്‍ സാധിക്കും. ചെറിയ സ്‌കൈബസില്‍ തന്നെ 300ലധികം ആളുകളെ കയറ്റാന്‍ സാധിക്കും. രണ്ടാം നിരയില്‍പ്പെട്ട നഗരങ്ങളിലാണ് ഇത് കൂടുതല്‍ പ്രായോഗികമാകുന്നതെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു.
കൂടാതെ നിര്‍മ്മാണത്തിനായി അധിക സ്ഥലവും ആവശ്യമായി വരില്ല. തൂണുകള്‍ നിര്‍മ്മിക്കാനായി റോഡിന്റെ നടുവില്‍ ചെറിയ സ്ഥലം മാത്രം മതി. മെട്രോയും ലൈറ്റ് മെട്രോയും നിര്‍മ്മിക്കുന്നതിന്റെ നാലിലൊന്ന് ചെലവ് മാത്രം മതി സ്‌കൈബസ് പദ്ധതി നടപ്പാക്കാന്‍ എന്നും ഗഡ്ഗരി പറഞ്ഞു.
Post Your Comments