ഗര്‍ഭകാലത്ത് ചായയും കാപ്പിയും കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുക്കളുടെ തൂക്കം കുറയ്ക്കുമെന്ന് പഠനം. കാപ്പിയിലും ചായയിലുമുള്ള കഫീനാണ് അപകടകാരി. അമേരിക്കന്‍ കോളജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
കഫീന്റെ സാന്നിധ്യം ഗര്‍ഭപാത്രത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്‍പ് നിരവധി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പഠനത്തിനായി അയര്‍ലന്‍ഡുകാരായ 941 അമ്മമാരെയും കുഞ്ഞുങ്ങളെയും തിരഞ്ഞെടുത്തു. അയര്‍ലന്‍ഡുകാര്‍ കാപ്പിയെക്കാളധികം ചായ കുടിക്കുന്ന വരാണ്. പഠനത്തില്‍ പങ്കെടുത്ത പകുതി അമ്മമാരും ചായ കുടിക്കുന്നവരും 40 ശതമാനം പേര്‍ കാപ്പി കുടിക്കുന്നവരും ആയിരുന്നു. ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ശരീരത്തിലെത്തിയ ഓരോ 100 മില്ലിഗ്രാം കഫീനും ജനനസമയത്ത് കുഞ്ഞിന് 72 ഗ്രാം (രണ്ടര ഔണ്‍സ്) തൂക്കം കുറയാനും ജെസ്റ്റേഷനല്‍ ഏജ് കുറയാനും കാരണമായതായി പഠനത്തില്‍ കണ്ടെത്തി. ഏറ്റവും കൂടുതല്‍ കഫീന്‍ കഴിച്ച സ്ത്രീകളുടെ കുട്ടികള്‍ക്ക് 170 ഗ്രാം തൂക്കം കുറവായിരുന്നുവെന്ന് പഠനത്തില്‍ പറയുന്നു.
Post Your Comments