ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലും ഡോക്ടര്‍മാരുടെ സമരത്തിലും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. 2016 മുതല്‍ 2019 വരെ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ അക്രമങ്ങള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം നല്കിയ കത്തില്‍ പറയുന്നു.
ഇതിനു പിന്നാലെ ബംഗാളില്‍ തുടര്‍ന്നുവരുന്ന ഡോക്ടര്‍മാരുടെ സമരത്തെ കുറിച്ചും ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളും അക്രമങ്ങള്‍ നേരിടുന്നതിലും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.അടിയന്തരമായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
അതിനിടെ, ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിനു പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്ധന് എല്ലാ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം നടക്കുന്ന സാഹചര്യമുണ്ടാല്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.
Post Your Comments