Latest NewsIndia

മമത ബാനര്‍ജിക്ക് അന്ത്യശാസനം നല്‍കി എംയിസിലെ ഡോക്ടേര്‍സ് അസോസിയേഷന്‍

ന്യൂഡല്‍ഹി: ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം ശക്തമായതോടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്ക് അന്ത്യശാസനവുമായി ഡല്‍ഹി എംയിംസിലെ റസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷന്‍. 48 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കണം. ഇല്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും എംയിംസിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും. ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രാജ്യവ്യാപക സമരം. ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തേക്ക് കടക്കുമ്പോഴാണ് സമരം രാജ്യവ്യാപകമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button