ന്യൂഡൽഹി: ഇന്ത്യയിലെ കയറ്റുമതി വ്യവസായികള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി-ഫ്രീ ആനുകൂല്യങ്ങള്‍ (ജിഎസ്‌പി) യുഎസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് യുഎസ് ഉല്‍പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യന്‍ ഉരുക്ക്, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്കു തീരുവ ചുമത്തിയ അമേരിക്കയ്‌ക്ക് അതേ നാണയത്തില്‍ തിരിച്ചടി നൽകി ഇന്ത്യയും. ഇറക്കുമതി ചെയ്യുന്ന 29 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു നാളെ മുതല്‍ അധികനികുതി ഈടാക്കും.
ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ബദാം അടക്കം 29 അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ കസ്‌റ്റംസ് നികുതിയാണു കൂട്ടുന്നത്. ഇറക്കുമതിയുടെ അളവു കുറഞ്ഞില്ലെങ്കില്‍ ഇന്ത്യക്ക് ഒരു വര്‍ഷം 21.7 കോടി യു.എസ്. ഡോളര്‍ അധികവരുമാനമുണ്ടാകും. അമേരിക്ക കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയില്‍നിന്നുള്ള ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനവും അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനവും തീരുവ ഏര്‍പ്പെടുത്തിയത്. യു.എസ്. ഉല്‍പ്പന്നങ്ങള്‍ക്കു നികുതി കൂട്ടാന്‍ അന്നേ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ചര്‍ച്ചയിലൂടെ ധാരണയുണ്ടാകുമെന്ന പ്രതീക്ഷയില്‍ അതു പ്രാബല്യത്തിലാക്കിയിരുന്നില്ല.
യു.എസ്. തീരുമാനത്തിനെതിരേ ലോകവ്യാപാര സംഘടനയില്‍ പരാതി നല്‍കുകയും ചെയ്‌തു. ഇതിനിടെയാണ് ഇന്ത്യയെ അമേരിക്ക വ്യാപാര മുന്‍ഗണനാ സംവിധാന പട്ടിക (ജി.എസ്.പി)യില്‍നിന്നു നീക്കിയത്. ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്കു കയറ്റിയയയ്‌ക്കാന്‍ പ്രോത്സാഹനമായിരുന്ന ഇളവ് കഴിഞ്ഞ അഞ്ചിന് എടുത്തുകളഞ്ഞത് ഇന്ത്യയില്‍നിന്നുള്ള 550 കോടി ഡോളറിന്റെ വ്യാപാരത്തിനു തിരിച്ചടിയായി. അതോടെ, ഇറക്കുമതി തീരുവയിലെ വര്‍ധന നാളെ പ്രാബല്യത്തിലാക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
29 യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഉടന്‍ ഉയര്‍ത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ചൂണ്ടിക്കാട്ടി ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നോ രണ്ടോ ദിവസത്തിനകം ഇതുസംബന്ധിച്ച വിജ്ഞാപനവും പുറത്തിറക്കും.29 യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഉടന്‍ ഉയര്‍ത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ചൂണ്ടിക്കാട്ടി ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നോ രണ്ടോ ദിവസത്തിനകം ഇതുസംബന്ധിച്ച വിജ്ഞാപനവും പുറത്തിറക്കും.
Post Your Comments