Latest NewsIndia

മമ നാമ മല്ലപ്പ: സംസ്‌കൃതം പറയുന്ന ടാക്‌സി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു

സംസ്‌കൃതത്തില്‍ സംസാരിക്കുന്ന ടാക്‌സി ഡ്രൈവറിന്റെ വീഡിയോ വൈറല്‍ ആകുന്നു. ബംഗലൂരുവിലെ മല്ലപ്പന്‍ എന്ന ടാക്‌സി ഡ്രൈവറാണ് അനായാസം ഒഴുക്കോടെ സംസ്‌കൃതം പറയുന്നത്. ഇദ്ദേഹത്തിന്റെ ടാക്‌സിയില്‍ സഞ്ചരിച്ച സംസ്‌കൃതം അറിയുന്ന യാത്രക്കാരന്‍ വീഡിയോ ട്വിറ്ററില്‍ ഇട്ടതോടെ വൈറലാകുകയായിരുന്നു.

അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്തവര്‍ക്കും വളരെ പെട്ടെന്ന് സംസ്‌കൃതം പഠിക്കാന്‍ കഴിയുന്നവിധത്തില്‍ രൂപപ്പെടുത്തിയ സിലബസ് അടിസ്ഥാനമാക്കിയാണ് താന്‍ ഈ ഭാഷ പഠിച്ചതെന്ന് ഡ്രൈവര്‍ വീഡിയോയില്‍ പറയുന്നു. ബിജെപി സര്‍ക്കാര്‍ മൃതഭാഷയെന്ന് അധിക്ഷേപിക്കപ്പെടുന്ന സംസ്‌കൃതത്തിന്റെ ഉന്നമനത്തിനായി ശ്രമിക്കുന്നതിടെയാണ് ഇത്തരത്തിലൊരു വീഡിയോ പ്രചരിക്കുന്നത്. അതേസമയം സംസ്‌കൃതത്തിന് ആവശ്യമില്ലാതെ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് വിമര്‍ശിക്കുന്നവരും ധാരാളമുണ്ട്.

ഏതെങ്കിലും മതത്തിന്റെയും സംസ്‌കാരത്തിന്റെയോ പ്രതീകമല്ല മറിച്ച് ഭാരതത്തില്‍ ഇനിയും വായിക്കപ്പെടാതെ കിടക്കുന്ന ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ തുറന്നു നോക്കാനെങ്കിലും ഈ ഭാഷ പഠിക്കേണ്ടിയിരിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button