KeralaLatest News

അരിവാൾ രോഗം ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു

കണ്ണൂർ : അരിവാൾ രോഗം ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു. കണ്ണൂർ ഇരട്ടി കുന്നോത്ത് കോളനിയിലെ ആദിവാസി ബാലൻ ഷിബിൻ (11) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഷിബിൻ.രക്തബന്ധത്തിൽ നിന്ന് വിവാഹം കഴിച്ചവർക്കുണ്ടാകുന്ന കുട്ടികളിൽ കാണുന്ന ഒരു രോഗമാണ് അരിവാള്‍ രോഗം(Sickle Cell Disease) . ആദിവാസികളുടെ ഇടയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

അരിവാള്‍ രോഗം(Sickle cell anaemia)

ചുവന്ന രക്താണുക്കളെ ബാധിക്കുന്ന പാരമ്പര്യരോഗമാണിത്. ആഫ്രിക്ക, കരീബിയ, ഏഷ്യ വംശജരില്‍ കൂടുതലായും കാണപ്പെടുന്നു. നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങളില്‍ മുതല്‍ ഈ രോഗം പ്രത്യക്ഷപ്പെടാം. മഞ്ഞപ്പിത്തം, കൈകാലുകള്‍ക്ക് വേദനയും വീര്‍പ്പും, തുടര്‍ച്ചയായുള്ള വിവിധതരം അണുബാധ, കിടക്കയില്‍ മൂത്രമൊഴിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഈ രോഗികളില്‍ ശാരീരിക വളര്‍ച്ചയില്ലായ്മയും ക്ഷീണവും സ്‌ട്രോക്കും ശ്വാസകോശ പ്രശ്‌നങ്ങളും കണ്ടേക്കാം. ഗുരുതരമായ രോഗാവസ്ഥയാണിത്. ഈ രോഗികള്‍ക്ക് ജീവിതകാലം മുഴുവന്‍ പ്രത്യേക പരിചരണം ആവശ്യമാണ്. ദൈര്‍ഘ്യമുള്ള ചികിത്സകള്‍ അനുബന്ധ അസുഖങ്ങളെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button