Latest NewsKerala

മൂന്നു വര്‍ഷത്തിനിടെ അമ്മമാർ ഉപേക്ഷിച്ചത് 187 കുട്ടികളെ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

തിരുവനന്തപുരം: 2015 മുതലുള്ള മൂന്നു വര്‍ഷക്കാലയളവിനിടയില്‍ 187 കുട്ടികളെ അമ്മമാര്‍ ഉപേക്ഷിച്ചതായി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ നിയമസഭയെ രേഖാമൂലം അറിയിച്ചു. വളര്‍ത്താന്‍ ആകാത്ത സാഹചര്യം മൂലം കുട്ടികളെ ഉപീക്ഷിക്കുകയായിരുന്നു. കെ.ജെ. മാക്‌സി എല്‍.എ.എയുടെ ചോദ്യത്തിനാണ് രേഖാമൂലം മന്ത്രി മറുപടി നല്‍കിയത്.

വളര്‍ത്താനാകാതെ ഉപേക്ഷിച്ച 187 കുട്ടികളില്‍ 95 പേര്‍ ആണ്‍കുട്ടികളും 92 പേര്‍ പെണ്‍കുട്ടികളുമാണ്.77 കുട്ടികളെ അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ചതായും, 1200 ദമ്ബതിമാര്‍ കുട്ടികളെ ദത്തു നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും മന്ത്രി കെ കെ ശൈലജ നിയമസഭയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button