കാന്‍ബെറ: സെൽഫിക്കിടയിൽ കുരങ്ങൻ തന്റെ നടുവിരല്‍ ഉയർത്തിക്കാട്ടി.ചിത്രം വൈറലായതോടെ പ്രശസ്തരായിരിക്കുകയാണ് 37കാരിയായ ജൂഡിയും കുടുംബവും. ആസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ നിന്നും ഇന്തോനേഷ്യയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം.
ജൂഡി ഹിക്‌സും ഭര്‍ത്താവ് സൈമണും മക്കളായ എലീജയും ജിമ്മിയും കൈലയും ബാലിയില്‍ എത്തിയപ്പോള്‍ കിട്ടിയത് വലിയൊരു സമ്മാനമായിരുന്നു. കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കുരങ്ങൻ സെൽഫിയെടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ സെൽഫിയെടുത്ത കുരങ്ങൻ തന്റെ നടുവിരൽ ഉയർത്തി കിട്ടിയതാണ് പലർക്കും കൗതുകമായി തോന്നിയത്.
ഉബുദ് കുരങ്ങ് സങ്കേതത്തിലെ മനുഷ്യരുമായി വളരെ അടുപ്പം പുലര്‍ത്തുന്ന കുരങ്ങാനാണ് ഇത്തരത്തിൽ ഒരു കുസൃതി ഒപ്പിച്ചത്. കുടുംബം തങ്ങളുടെ പ്രാദേശിക ഗൈഡിനോട് കുറച്ചു ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു. ഗൈഡ് ക്യാമറ കയ്യിലെടുത്തതോടെ എവിടെ നിന്നോ ഒരു കുരങ്ങും ഓടിയെത്തി.ഗൈഡ് തന്റെ കയ്യിലുണ്ടായിരുന്ന കപ്പലണ്ടി കുരങ്ങന് നല്‍കാന്‍ തുടങ്ങി. ഇതിനിടയില്‍ കുരങ്ങന്റെ ഫോട്ടോ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ എടുക്കുകയും ചെയ്തു.
കുടുംബം ഈ ചിത്രം ഫേസ്‌ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഫോട്ടോ പങ്കുവെച്ചതോടെ ഫോട്ടോയുടെ രഹസ്യം തേടി കൂട്ടുകാരും എത്തി. ഏതായാലും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ് നടുവിരല്‍ ഉയര്‍ത്തി സെല്‍ഫി എടുക്കുന്ന കുരങ്ങന്‍.
Post Your Comments