Latest NewsKeralaIndia

അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി

പത്തനംതിട്ട : അടൂരിൽ നിന്ന് കാണാതായ സ്വകാര്യ ആയൂർവേദ ആശുപത്രിയിൽ നഴ്സിങ്ങ് വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് ഇവരെ റയിൽവെ പോലീസ് കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ടാണ് പെൺകുട്ടികളെ കാണുന്നില്ലെന്നുള്ള പരാതി ഹോസ്റ്റൽ വാർഡൻ പൊലീസിൽ നൽകിയത്.

പൂനെയിലുള്ള സഹപാഠിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടികളെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവർ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുകയും റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു.

പത്തനംതിട്ട സീതത്തോട് , നിലമ്പൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് കാണാതായത്. ഇവരെ കൊണ്ട് വരാൻ ബന്ധുക്കളും പൊലീസും രത്നഗിരിക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button