മസ്‌കത്ത്: വായു ചുഴലിക്കാറ്റിന്റെ പ്രതിഫലനം മസ്‌ക്കറ്റിലും . ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ നേരിയ മഴ ലഭിച്ചു. അല്‍ വുസ്ത, ദോഫാര്‍, ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലാണ് മഴ ലഭിച്ചത്. യാങ്കൂല്‍, ഇബ്രി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു. ഇവിടങ്ങളില്‍ നല്ല ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്. പ്രദേശങ്ങളിലും പരിസരങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടു.. അതേസമയം, ‘വായു’ ചുഴലിക്കാറ്റ് മൂന്ന് ദിവസം ഒമാനെ ബാധിക്കില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ 49 മുതല്‍ 53 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെട്ട പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. തലസ്ഥാന ഗവര്‍ണറേറ്റ് അടക്കം ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 49 ഡിഗ്രി വരെ ഉയര്‍ന്ന ചൂട് 40 മുതല്‍ 45 ഡിഗ്രി വരെ ആയി കുറഞ്ഞു.
Post Your Comments