
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ. മുരളീധരന്‍ ഇന്ന് നൈജീരിയയിലെ ലാഗോസ് സന്ദര്‍ശിക്കും. നൈജീരിയയിലെ ലാഗോസിലെത്തുന്ന മന്ത്രി മുരളീധരന് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കും. തുടര്‍ന്ന് ഇലുപേജ് ഇന്ത്യന്‍ ക്ഷേത്രസമുച്ചയം സന്ദര്‍ശിക്കും.
ബുധനാഴ്ച നൈജീരിയയിലെ ജനാധിപത്യദിനാഘോഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് വി. മുരളീധരന്‍ പങ്കെടുത്തിരുന്നു. തലസ്ഥാനമായ അബുജയിലെ ഈഗിള്‍ സ്‌ക്വയറിലായിരുന്നു ചടങ്ങ്. 1999-ല്‍ സൈനിക ഭരണകൂടത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന്റെ സ്മരണ പുതുക്കുന്നതിനാണ് നൈജീരിയയില്‍ ജനാധിപത്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. വര്‍ണാഭമായ ചടങ്ങില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ ചടങ്ങിനെത്തിയിരുന്നു.
ഈജിപ്ത് മുന്‍ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായീലുമായി മന്ത്രി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. അബുജയിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനും നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച ദുബായ് വഴിയാണ് ഡല്‍ഹിയിലേക്ക് മടക്കങ്ങുന്നത്. അവിടെ ഇന്ത്യന്‍ സംഘടനകള്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും പങ്കെടുക്കുന്നുണ്ട്.
Post Your Comments