
ചേര്‍ത്തല: വിഷപാമ്പുകളുടെ ശല്യം കൂടിയതോടെ പാമ്പുകളെ തുരത്താന്‍ മകുടി പദ്ധതിയുമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞദിവസം പഞ്ചായത്തിലൊരാള്‍ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കൂടാതെ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന മാക്ഡവല്‍ കമ്പനിയുടെ സമീപത്ത് നിന്ന് നിരവധി പേര്‍ക്കാണ് ഇതുവരെ പാമ്പ് കടിയേറ്റത്. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നത്.
നാളെ വാരനാട് മാക്‌ഡോണിന് സമീപം മകുടി പദ്ധതിയുടെ ഉദ്ഘാടനം നടക്കും. വിഷപാമ്പുകളെ പിടി കൂടി ഫോറസ്റ്റിന് കൈമാറുന്നതിനോടൊപ്പം ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന തീവ്രയജ്ഞ പരിപാടിക്കാണ് പഞ്ചായത്ത് രൂപം നല്‍കിയിട്ടുള്ളത്. ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണത്തോടൊപ്പം തന്നെ പാമ്പുകളെ ഓടിക്കാനുള്ള മെഷീനുകളും പഞ്ചായത്ത് നല്‍കും.ഇതിനു വേണ്ടിയുള്ള ധ്രുതകര്‍മ്മസേന രൂപീകരണം നടത്തും.
Post Your Comments