ഗുജറാത്ത് കേഡറിലെ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ വീണ്ടും സുപ്രീംകോടതി തള്ളി. 30 വർഷം മുൻപുള്ള കസ്റ്റഡി മരണ കേസിൽ 11 സാക്ഷികളെ കൂടി വിചാരണ ചെയ്യാനും കോടതി ആവശ്യപ്പെട്ടു. ഗുജറാത്തിലെ ജാംനഗർ പോലീസ് അഡീഷനൽ സൂപ്രണ്ട് ആയിരുന്നു അന്ന് സഞ്ജീവ് ഭട്ട്. അവധിക്കാല ബഞ്ചിൽ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, അജയ് റസ്തോഗി എന്നിവരുടേതാണെന്ന് വിധി.
മെയ് 24 ന് മൂന്ന് ജഡ്ജിമാർ ഇത് ഉത്തരവിറക്കിയിരുന്നു. അതിനാൽ തന്നെ ജാമ്യ ഹർജി കോടതിയിൽ ഹാജരാക്കാൻ കഴിയില്ല. 1989 ൽ കസ്റ്റഡി മരണ കേസിൽ അന്തിമ വാദം പൂർത്തിയായതായി ഗുജറാത്ത് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ മണിന്ദർ സിംഗ് പറഞ്ഞു. വിചാരണക്കോടതി ജൂൺ 20 ന് വിധി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെയാണ് ജാമ്യാപേക്ഷയുമായി സഞ്ജീവ് ഭട്ടിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചത്.
Post Your Comments