KeralaLatest News

എലിപ്പനി ; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതർ

കോഴിക്കോട്: ജില്ലയില്‍ എലിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലി, അണ്ണാന്‍ എന്നിവയും കന്നുകാലികളും രോഗാണുവാഹകരാണ്. ഇവയുടെ മൂത്രമോ അതുകലര്‍ന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്. പനി, തലവേദന, പേശിവേദന, കണ്ണിന് ചുവപ്പ്, ഓക്കാനം തുടങ്ങിയവയാണ് എലിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. രോഗം കൂടിയാല്‍ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങിയവയെ ബാധിക്കും. സ്വയം ചികിത്സയ്ക്ക് വിധേയരാകരുത്. ചികിത്സ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. മലിനജലവുമായി ബന്ധപ്പെട്ട് ജോലി എടുക്കുമ്ബോള്‍ കൈയ്യുറ, കാലുറ എന്നിവ ഉപയോഗിക്കുക. ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ മലിനമായ വെള്ളം, മണ്ണ് ഇവയുമായി സമ്ബര്‍ക്കം ഉണ്ടാകാതെ നോക്കണം. ഇത്തരം പ്രവര്‍ത്തനത്തിനായി ഇറങ്ങുന്നവര്‍ ആഴ്ചയില്‍ ഒരു ദിവസം 200 എംജി ഡോക്‌സിസൈക്ലിന്‍ ഗുളിക ആറാഴ്ച വരെ കഴിക്കേണ്ടതാണ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഗുളിക സൗജന്യമായി ലഭിക്കും.

shortlink

Post Your Comments


Back to top button