സ്‌ക്രീന്‍ വലിപ്പം പൂര്‍ണമായും ലഭ്യമാക്കാൻ അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറയോടുകൂടിയ ലോകത്തെ ആദ്യ സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഓപ്പോ. സ്‌ക്രീനിനടിയിലുള്ള ക്യാമറയുടെ പ്രവര്‍ത്തനം കാട്ടുന്ന ഒരു വീഡിയോ ട്വിറ്ററിലൂടെ ഓപ്പോ പങ്കുവെച്ചു.
For those seeking the perfect, notchless smartphone screen experience – prepare to be amazed. ?
You are taking a very first look at our under-display selfie camera technology. RT! ? pic.twitter.com/FrqB6RiJaY
— OPPO (@oppo) June 3, 2019
പുറത്തുവിട്ട വീഡിയോയിലുള്ള ഫോണിൽ സെല്‍ഫി ക്യാമറ കാണുന്നില്ല. ക്യാമറ ആപ്പ് തുറക്കുമ്പോള്‍ ഫോണിന് മുകളില്‍ മധ്യഭാഗത്തായി വൃത്താകൃതിയില്‍ ഒരു അടയാളം മിന്നിമായുന്നതും ചിത്രമെടുക്കുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിൽ കാണാൻ സാധിക്കുന്നു. എന്നാൽ ക്യാമറയെ കുറിച്ചോ ഫോണിനെ സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
Post Your Comments