രാജസ്ഥാനിലെ ബാര്‍മറില്‍ മദ്യപിച്ച യുവതിയും കാമുകനും പരസ്പരം വെടിവച്ച് ആത്മഹത്യ ചെയ്തു. 21 വയസുവീതമുള്ള അന്ജു സുതാറും ഷംകാര്‍ ചൗധരിയുമാണ് ആത്മഹത്യ ചെയ്തത്.
യുവതി വിവാഹിതയാണെന്നും എന്നാല്‍ വിവാഹത്തിന് മുമ്പ് തന്നെ ഷംകാറുമായി സ്‌നേഹത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പിരിയാനാകാത്ത വിധം സ്‌നേഹത്തിലായതുകൊണ്ടാണ് കടുംകൈ ചെയ്യുന്നതെന്ന് ഇവരുടെ മൊബൈലില്‍ നിന്ന് ലഭിച്ച ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് നാടന്‍ തോക്കുകള്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം ആദ്യം കണ്ടെത്തിയ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെങ്ങിനെയാണ് തോക്ക് കിട്ടിയതെന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പായി പരസ്പരം തോക്കുചൂണ്ടി നില്‍ക്കുന്ന ഇവരുടെ സെല്‍ഫിയും മൊബൈലില്‍ നിന്ന് കണ്ടെത്തി.
Post Your Comments