Latest NewsNattuvartha

ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്കു മേല്‍ കൂറ്റന്‍ മരം കടപുഴകി വീണു

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയും കാറും ഉള്‍പ്പെടെ 3 വാഹനങ്ങള്‍ക്കു മേല്‍ കൂറ്റന്‍ മരം കടപുഴകി വീണു . 3 പേര്‍ക്ക് പരുക്കേറ്റു. വൈദ്യൂതി തൂണുകളും ലൈനുകളും തകര്‍ന്നു. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ ചുരുളിക്കോട് പുളിമൂട് കവലയ്ക്കു സമീപം നിന്ന വാക മരമാണ് നിലംപൊത്തിയത്. ഇതേ തുടര്‍ന്ന് ടികെ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ചെറു വാഹനങ്ങളെ ഉപറോഡുകളിലൂടെ തിരിച്ചുവിട്ടു.

പത്തനംതിട്ടയില്‍ നിന്ന് കോഴഞ്ചേരി ഭാഗത്തേക്ക് പോയ കാറും ഓട്ടോയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ആണ് അപകടത്തില്‍ പെട്ടത്. ഓട്ടോ ഡ്രൈവര്‍ വൈക്കത്ത് വടക്കേതില്‍ ഗോപി ( 48), യാത്രക്കാരായ പ്രിന്‍സി രാജന്‍ (39), സുമ രാജന്‍ (44) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരത്തിനു തൊട്ടടുത്ത് കുരിശടിയോടു ചേര്‍ന്ന് വലത്തേക്ക് ഓട്ടോ തിരിയുമ്പോഴാണ് മരം വീണത്. ഓട്ടോ പൂര്‍ണമായും തകര്‍ന്നു. കാര്‍ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button