തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ എ എന്‍-32 വിമാനം തകർന്ന് സൈനികർ മരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “അരുണാചല്‍ പ്രദേശില്‍ എ.എന്‍-32 എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. മരണപ്പെട്ടവരില്‍ മൂന്നു മലയാളികളുമുണ്ട്. രാജ്യ സേവനത്തിനിടയില്‍ മരണപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്ന്” അദ്ദേഹം അറിയിച്ചു.
https://www.facebook.com/PinarayiVijayan/posts/2329580170467133?__xts__[0]=68.ARC2OWJDBlk8ir4g55wXpOeIrhsfudisC5NMP9fnxNF9sveXfsk9pO-RsyNNouAgWLwPd_oC8pGjND_qwHCMWCgqDpBNtV3e3rGdV5Cw9BPvEOEmNM1WdaSpXqI7cVPdfIAp4sEwDdUFvgBsDbGEbJ8VrHHgWAzj90LNsqRgD4TvkrASIoyE0_T9Iq_0muW2188Ywv8V7P7RxgbamncyXNUzjbPBshey5xXzZzcmOqmRoFV9U3OAy6hbIL1xU0foxqlz46ABDPSBR_jTPh-FxYyVbnc_xolXmTDCdZl_mIJgvOCqC4wZ4fNrQCr6lndxvmcDgolX0sUuoHyA6k4yuw&__tn__=-R
ജൂണ്‍ 3ന് അസമിലെ ജോര്‍ഹാട്ടില്‍ നിന്നും മലയാളികൾ ഉൾപ്പെടെ 13പേരുമായി മച്ചാക്കുവിലേക്കു പുറപ്പെട്ട വിമാനമാണ് കാണാതായത്. ശേഷം ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയിരുന്നു. തുടർന്ന് വിമാനം തകര്‍ന്നുവീണ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും കണ്ടെത്തിയിട്ടുണ്ട്.
ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍.
Post Your Comments