ന്യൂ ഡൽഹി : അരുണാചലില്‍ വ്യോമസേനയുടെ എഎൻ 32 വിമാനം തകർന്ന് മരിച്ച 13 പേരുടെയും മൃതദേഹം കണ്ടെത്തി. തകർന്ന് വിമാനത്തിൽ മൂന്ന് മലയാളികളും ഉണ്ടായിരുന്നു. വിമാത്തിന്റെ ബ്ലാക്ക് ബോക്സും കണ്ടെത്തി. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ക്വാഡ്രണ്‍ ലീഡര്‍ പാലക്കാട് സ്വദേശി വിനോദ്, സാര്‍ജന്‍റ് കൊല്ലം സ്വദേശിയായ അനൂപ് കുമാർ മറ്റൊരുദ്യോഗസ്ഥനായ എന്‍ കെ ഷെരില്‍ എന്നി മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.
All 13 bodies and black box of the #AN-32 transport aircraft recovered. Choppers would be used to ferry the bodies from the crash site in Arunachal Pradesh. pic.twitter.com/CN4d5ekl5t
— ANI (@ANI) June 13, 2019
ജൂണ്‍ 3ന് അസമിലെ ജോര്‍ഹാട്ടില്‍ മെന്‍ചുകയിലേക്ക് പുറപ്പെട്ട വിമാനമാണ് കാണാതായത്. തുടർന്ന് നടന്ന എട്ടുദിവസത്തെ തെരച്ചിലിനൊടുവിൽ അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വ്യോമപാതയില്‍ നിന്ന് 16 മുതല് 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. കര, നാവിക സേനയുടെയും ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്‍റെയും സഹായം തെരച്ചിലിനായി തേടിയിരുന്നു. അതോടൊപ്പം തന്നെ കനത്ത മഴ തെരച്ചില്‍ ദുഷ്കരമാക്കി.
Post Your Comments