തിരുവനന്തപുരം: എട്ട് കിലോ ചന്ദനമുട്ടിയുമായി ഒരാൾ പിടിയിലായി. തമിഴ്നാട്ടിൽ നിന്നും ചന്ദനമുട്ടി വാങ്ങി കേരളത്തിലേക്ക് ബസ് വഴി കടത്തുന്നതിനിടെ തിരുവന്തപുരത്തുവെച്ചാണ് പ്രതി പിടിയിലാകുന്നത് തക്കല സ്വദേശി മര്യാർ സുദമാണ് പ്രതി.
ചന്ദനമുട്ടികൾ ചെറുതായി മുറിച്ച് വലിയ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യവിവരത്തെതുടർന്ന് കേരള തമിഴ്നാട് അതിർത്തി പ്രദേശത്ത് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ചന്ദന മുട്ടികൾ കണ്ടെത്തിയത്.
Post Your Comments