Latest NewsIndia

തൃണമൂല്‍ ആക്രമണം; നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് മുകുള്‍ റോയ് അമിത് ഷായ്ക്ക് കത്ത് നല്‍കി

തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ പൂര്‍ണമായ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്നും സംസ്ഥാനത്തെ അക്രമ പരമ്പരകള്‍ക്ക് കാരണം തൃണമൂല്‍ പ്രവര്‍ത്തകരാണെന്നും ചൂണ്ടിക്കാട്ടിയാണ് മുകുള്‍ റോയ് കത്തയച്ചിരിക്കുന്നത്.

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തൃണമൂല്‍ ആക്രമണത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ബിജെപി നേതാവ് മുകുള്‍ റോയ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ പൂര്‍ണമായ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്നും സംസ്ഥാനത്തെ അക്രമ പരമ്പരകള്‍ക്ക് കാരണം തൃണമൂല്‍ പ്രവര്‍ത്തകരാണെന്നും ചൂണ്ടിക്കാട്ടിയാണ് മുകുള്‍ റോയ് കത്തയച്ചിരിക്കുന്നത്.

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെയാണ് ബഷിര്‍ഹട്ടിലെ സ്ഥിതി കൂടുതല്‍ വഷളാകുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ മമത സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാപക ആക്രമണങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്നത്.തൃണമൂല്‍ കോണ്‍ഗ്രസ്സ് അക്രമത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ വഹിച്ച് കൊണ്ടുള്ള വിലാപയാത്ര തടഞ്ഞ മമത സര്‍ക്കാരിന്റെ നടപടിയും സംഘര്‍ഷത്തിലാണ് കലാശിച്ചത്.

തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമസംഭവങ്ങളെപ്പറ്റി വിശദീകരണം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമത സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്നമില്ലെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button