News

യുഎഇയില്‍ മധ്യാഹ്ന ജോലിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി : വിലക്ക് എന്ന് മുതലാണെന്ന് മന്ത്രാലയം അറിയിച്ചു

അബുദാബി : യുഎഇയില്‍ മധ്യാഹ്ന ജോലിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി . ഉച്ചസമയത്തു തുറന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനുള്ള വിലക്ക് ശനിയാഴ്ച പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ തുടരും. ഉച്ചയ്ക്ക് 12 .30 മുതല്‍ വൈകിട്ട് മൂന്നുവരെയാണ് ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്. നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കമ്പനികള്‍ക്ക് 5000 ദിര്‍ഹം മുതല്‍ അരലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. കമ്പനികളെ മന്ത്രാലയത്തിന്റെ പട്ടികയില്‍ തരംതാഴ്ത്താനും തീരുമാനിച്ചിട്ടുണ്ട്. എത്ര തൊഴിലാളികളെ പണിയെടുപ്പിച്ചു, എത്രതവണ നിയമം ലംഘിച്ചു എന്നെല്ലാം വിലയിരുത്തിയാവും നടപടിയുണ്ടാകുക.

ഉച്ചവിശ്രമത്തിനു പകരം രാവിലെയോ വൈകുന്നേരമോ ദിവസം 8 മണിക്കൂര്‍ തൊഴില്‍ ഉറപ്പാക്കാവുന്നതാണ്. ജോലിസമയം പണിസ്ഥലങ്ങളില്‍ അറബിക്കിലും മറ്റൊരു ഭാഷയിലും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ചില അടിയന്തര ജോലികളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ഗതാഗത നിയന്ത്രണം, വൈദ്യുതി, ടെലികമ്യുണിക്കേഷന്‍ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കല്‍, മലിനജല അടിയന്തരമായി നീക്കല്‍ തുടങ്ങിയ ജോലികള്‍ക്കാണ് ഇളവ്. ഇത്തരത്തില്‍ ജോലിയെടുപ്പിക്കുമ്പോള്‍ ആരോഗ്യ മന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button