Latest NewsSaudi ArabiaGulf

സൗദി വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം : നിരവധിപേർക്ക് പരിക്കേറ്റു

റിയാദ് : യെമനിലെ ഹൂതി വിമതർ സൗദിയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. സൗദിയിലെ അസിർ പ്രവിശ്യയിലുള്ള അബാ രാജ്യാന്തര വിമാനത്താവളത്തിനു നേരെ ബുധനാഴ്ച പുലര്‍ച്ചെ 2.21നായിരുന്നു ആക്രമണം. 26 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ത്യ, യെമൻ, സൗദി രാജ്യങ്ങളിൽ നിന്നുള്ള മൂന്നു സ്ത്രീകളും രണ്ടു സൗദി കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . മിസൈല്‍ വീണ് വിമാനത്താവളത്തിനു ചില കേടുപാടുകള്‍ സംഭവിച്ചു.

സംഭവത്തെ തുടർന്നു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. വ്യോമാക്രമണത്തിന് ഉപയോഗിച്ച മിസൈൽ ഏതു വിഭാഗത്തിൽ ഉൾപ്പെട്ടതാണെന് പരിശോധിച്ചു വരുകയാണെന്ന് ഔദ്യോഗിക വക്താവ് കേണൽ ടർക്കി അൽമൽക്കി അറിയിച്ചു. അബഹ ലക്ഷ്യമാക്കി വിട്ടത് ക്രൂസ് മിസൈലാണെന്നും തങ്ങള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഹൂതികള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സാധാരണ പൗരന്മാരെ ലക്ഷ്യമാക്കി അക്രമം അഴിച്ചുവിടുന്ന ഹൂതികളുടെ ഈ നടപടി കടുത്ത യുദ്ധ കുറ്റമായി കണക്കാക്കും. ഹൂതികള്‍ക്ക് പുതിയ തരം ആയുധങ്ങള്‍ ഇറാന്‍ നല്‍കുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദപ്രവര്‍ത്തനത്തിന് ഇറാന്‍ നേതൃത്വം വഹിക്കുന്നു എന്നതിന് ശക്തമായ തെളിവാണ് ഈ അക്രമം. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ വളരെ പ്രധാനമാണെന്നും ഹൂതികളുടെ ഈ കിരാതമായ നടപടിക്കെതിരെ ശക്തമായ പ്രതികരണം ഉടന്‍ ഉണ്ടാവുമെന്ന് സഖ്യ സേന വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button