Latest NewsKerala

ഹൈടെക് മോർച്ചറിയുമായി മെഡിക്കൽ കോളേജ്

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് മോർച്ചറിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി.ഹൈടെക് മോർച്ചറി ആരോഗ്യമന്ത്രി കെ കെ ഷൈലജ ഇന്ന് ഉദ്ഘാടനം ചെയ്യും.

ഒരേസമയം മൂന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനാവുന്ന ടേബിളുകൾ,മൃതദേഹം അഴുകാതെ ദീർഘകാലം സൂക്ഷിക്കാനാവുന്ന 48 ചേംബറുകൾ, പഴക്കം ചെന്നതും ജീർണിച്ചതുമായ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി പ്രത്യേക സൗകര്യം തുടങ്ങിവയാണ് പുതിയ മോർച്ചറിയുടെ പ്രത്യേകതകൾ.

.ഇൻക്വസ്റ്റ്, ലബോറട്ടറി അടക്കമുള്ള സൗകര്യങ്ങൾക്കായി പ്രത്യേക മുറികളും ഒരുക്കിയിട്ടുണ്ട്. ദുർഗന്ധം തങ്ങി നിൽക്കാതിരിക്കാനായി പ്രത്യേക രീതിയിലാണ് മോർച്ചറിയുടെ നിർമാണം. മുപ്പത് കോടി രൂപയിലധികം മുടക്കി പൂർത്തിയാക്കിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് മോർച്ചറി ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button