കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബോംബ് സ്ഫോടനം . രണ്ട് പേര്‍ കൊല്ലപ്പെട്ടു . ബംഗാളിലെ കന്‍കിനാരയിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. തിങ്കളാഴ്ച രാത്രി ഉണ്ടായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഈ പ്രദേശത്ത് ഇന്നലെ മോഷണം നടന്നതായും റിപ്പോര്‍ട്ട് ഉണ്ട്. സ്‌ഫോടനത്തിന് ശേഷം സ്ഥലത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, ഗ്രാമീണര്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാദേശി മാധ്യമം റിപ്പോര്‍ട്ട്’ചെയ്തു. ഞങ്ങള്‍ക്ക് ഭയമാണ്,പ്രദേശത്ത് കളവ് നടന്നിട്ടുണ്ട്. ഞങ്ങളെ സര്‍ക്കാര്‍ സഹായിക്കണമെന്ന്’ നാട്ടുകാര്‍ പറഞ്ഞതായി ന്യൂസ് എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കന്‍കിനാരയില്‍ ബി.ജെ.പി തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അക്രമം നടന്നതെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ശനിയാഴ്ച പ്രദേശത്ത് അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments