ദിവസവും ധാരാളം നടക്കാറുണ്ട്, എന്നിട്ടും വയര്‍ കുറയുന്നില്ലെന്നാണ് പലരുടെയും പരാതി. കടുത്ത വ്യായാമം ചെയ്തിട്ടും തടികുറയുന്നില്ലെങ്കില്‍ നാം കുറ്റപ്പെടുത്തേണ്ടത് വ്യായാമത്തെയല്ല കലോറിയെയാണ്. ശരീരഭാരം കുറയ്ക്കാന്‍ 80 ശതമാനത്തോളം സഹായിക്കുന്നത് ഡയറ്റാണ്. എത്ര കലോറി ശരീരത്തിലെത്തിക്കുന്നു അതില്‍ എത്ര കലോറി പുറത്തു കളയുന്നു എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ ഭാരം കുറയുന്നതും കൂടുന്നതും. അതിനാല്‍ ദിവസം ശരീരത്തിലെത്തുന്നതിനേക്കാള്‍ കൂടുതല്‍ കലോറി നാം എരിച്ചുകളയേണ്ടതുണ്ട്. നാം കഴിക്കുന്ന ആഹാരത്തില്‍ പ്രധാനമായുമുള്ള ജീവകങ്ങള്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്, ആല്‍ക്കഹോള്‍ എന്നിവയാണ്. ഓരോ ജീവകത്തിലെയും കലോറിയുടെ അളവ് 100 ഗ്രാമില്‍ ഇങ്ങനെയാണ്. പ്രോട്ടീന്‍4, കാര്‍ബോഹൈഡ്രേറ്റ്4, ഫാറ്റ്9 എന്നിങ്ങനെ. എന്നാല്‍ ആല്‍ക്കഹോളില്‍ ഏഴും.
ശരീരത്തിന്റെ ഉയരം, ഭാരം, പ്രവൃത്തി, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഇതൊക്കെ മനസിലാക്കിയശേഷം ശരീരത്തിലെത്തുന്ന കലോറിയുടെ അളവും എരിച്ചുകളയുന്ന അളവും മാറ്റേണ്ടതുണ്ട്. ബേസല്‍ മെറ്റബോളിക് റേറ്റ് അഥവാ ബിഎംആറിലാണ് നമുക്ക് ഒരു ദിവസം ആവശ്യമായി കലോറി കണക്കാക്കുക. ഓരോ ഭക്ഷണസാധനങ്ങളുടെയും കലോറി നെറ്റില്‍ സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുകയോ ന്യൂട്രീഷനിസ്റ്റിന്റെ സഹായത്തോടെ മനസിലാക്കുകയോ ചെയ്യുക. എപ്പോഴെല്ലാമാണ് എന്തെല്ലാമാണ് നിങ്ങള്‍ കഴിക്കുന്നതെന്നും അവയിലെല്ലാം എത്രത്തോളം കലോറി അടങ്ങിയിട്ടുണ്ടെന്നും രേഖപ്പെടുത്തി വയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരുദിവസം നിങ്ങള്‍ എത്രത്തോളം കലോറിയാണ് സ്വീകരിക്കുന്നതെന്ന് മനസിലാക്കാനാകും. ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന വ്യായാമം ചെയ്യുകയും ചെയ്താല്‍ തടികുറയും. തിളപ്പിക്കുക, ആവിയില്‍ വേവിക്കുക, വഴറ്റുക, ഗ്രില്ലിങ്, ബേക്കിങ്, തുടങ്ങിയ രീതികള്‍ ആഹാരം പാകംചെയ്യാന്‍ ഉപയോഗിക്കുന്നത് ആഹാരപദാര്‍ഥങ്ങളുടെ കലോറി കുറയ്ക്കും.
Post Your Comments