
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കടൽക്ഷോഭം രൂക്ഷമാകുന്നു. തിരുവനന്തപുരം വലിയതുറയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ടു വീടുകൾ കൂടി പൂർണമായും തകർന്നതോടെ കടലെടുത്ത വീടുകളുടെ എണ്ണം ഏഴായി. ഇതോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്.
കടൽക്ഷോഭത്തിലൂടെ ലക്ഷങ്ങളുടെ നാശമുണ്ടാക്കിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഈ നില തുടർന്നാൽ കൂടുതൽ ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടേക്കാം. വീടുനഷ്ടപ്പെട്ടതും പ്രശ്‌നബാധിത പ്രദേശത്ത് നിന്ന് മാറിയവരുമായ 35 കുടുംബങ്ങൾ ഇപ്പോൾ വലിയതുറ ഗവ.യുപി സ്കൂളിൽ 6 മുറികളിലായി കഴിയുകയാണ്. എന്നാൽ ഇത് സ്കൂളിലെ കുട്ടികളുടെ പഠനത്തെ ബന്ധിച്ചിട്ടുണ്ട്. സർക്കാർ അടിയന്തിരമായി എന്തെങ്കിലും ചെയ്യണമെന്നാണ് ഇവിടെയുള്ള ആളുകളുടെ ആവശ്യം.
Post Your Comments