വൈദ്യുതി ലൈന്‍, സര്‍വീസ് വയര്‍ പൊട്ടി വീണു കിടക്കുന്നതു കണ്ടാല്‍ യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്. ബന്ധപ്പെട്ട കെ.എസ്.ഇ.ബി.ഓഫീസില്‍ അറിയിച്ച് ഈ ലൈന്‍, സര്‍വീസ് വയര്‍ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്താതെ അതിനടുത്തേക്ക് പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. ഇടി മിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കണം. സുരക്ഷിതമായ സ്ഥാനത്തേക്ക് മാറി നില്‍ക്കണം. ശക്തമായ കാറ്റും മഴയും ഇടി മിന്നലും ഉള്ളപ്പോള്‍ ടി.വി, കമ്പ്യൂട്ടര്‍, മിക്‌സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ ഹീറ്റര്‍, തേപ്പ്‌പ്പെട്ടി തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. പ്ലഗ്ഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അതില്‍ നിന്നും ഊരിയിടുക.
വൈദ്യുതി പോസ്റ്റുകളിലും സ്റ്റേകളിലും കന്നുകാലികളേയോ, അയയോ കെട്ടരുത്. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ വസ്തുക്കള്‍ ഉപയോഗിച്ചുള്ള തോട്ടികള്‍, ഏണികള്‍ എന്നിവ ഉപയോഗിക്കരുത്. കാലവര്‍ഷക്കെടുതിമൂലം വൃക്ഷങ്ങളോ ശിഖരങ്ങളോ വീണു കമ്പികള്‍ താഴ്ന്നു കിടക്കുവാനും പോസ്റ്റുകള്‍ ഒടിയുവാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍, മറ്റു വൈദ്യുത അപകടങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ തൊട്ടടുത്ത കെ.എസ്.ഇ.ബി. ഓഫീസില്‍ അറിയിക്കുകയോ സുരക്ഷാ എമര്‍ജന്‍സി നമ്പര്‍ ആയ 9496061061 ല്‍ വിളിച്ച് അറിയിക്കുകയോ വേണം. കാലവര്‍ഷത്തിനു മുന്നോടിയായി ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിനും വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും വേണം.
Post Your Comments