Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

രാഹുല്‍ ഗാന്ധി അനധികൃതമായി താമസിക്കുന്നത് ക്യാബിനറ്റ് റാങ്കിലുള്ളവരുടെ വസതിയില്‍; ബംഗ്ലാവ് ഒഴിയാന്‍ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം; പ്രധാനമന്ത്രിമാർക്കു മാത്രമായുള്ള 10 ജനപഥും ഒഴിയേണ്ടി വരുമെന്ന് സൂചന

ന്യൂദല്‍ഹി : ലോക്‌സഭാ എംപിമാത്രമായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൈയ്യടക്കി വെച്ചിരുന്ന ക്യാബിനറ്റ് മന്ത്രിമാരുടെ പദവിയിലുള്ള വസതി ഒഴിയാന്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം. എംപിമാത്രമായ രാഹുല്‍ കേന്ദ്ര മന്ത്രിമാരുടെ കാറ്റഗറിയായ ടൈപ് 8 പദവിയിലുള്ള ബംഗ്ലാവിലാണ് താമസിക്കുന്നത്. ലോകസഭാ അംഗങ്ങള്‍ക്ക് വസതി അനുവദിച്ചുകൊണ്ടുള്ള പട്ടിക സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഇതിലാണ് കൈയ്യടക്കി വെച്ചിട്ടുള്ള ക്യാബിനറ്റ് പദവിയിലുള്ള വസതി രാഹുല്‍ ഒഴിയാന്‍ നിര്‍ദ്ദേശം വെച്ചിരിക്കുന്നത്.2004ല്‍ അമേത്തിയില്‍ നിന്നും ലോക്‌സഭയില്‍ എത്തിയതു മുതല്‍ രാഹുല്‍ തുഗ്ലക് റോഡിലെ നമ്ബര്‍ 12 വസതിയാണ് ഉപയോഗിക്കുന്നത്. ഇതു കൂടാതെ 10 ജന്‍പതും രാഹുല്‍ ഗാന്ധിയുടെ കുടുംബത്തിനായി മാറ്റി വച്ചിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗ്ഗിന്റെ ഇരട്ടിയിലേറെ വലിപ്പമുള്ളതാണ്.തലസ്ഥാനത്തെ തന്നെ ഏറ്റവും മുന്തിയ വീടാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്.

ഇത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും വെറും എംപിമാത്രമായ രാഹുല്‍ ബംഗ്ലാവ് ഒഴിഞ്ഞു തരണമെന്നും ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം ക്യാബിനറ്റ് മന്ത്രി മാര്‍ക്ക് മാത്രം കൊടുക്കുന്ന വീട് എങ്ങനെ അദ്ദേഹത്തിന് കിട്ടി എന്നത് തീര്‍ച്ചയായും ഭരണ ദുരുപയോഗത്തിനു ഉദാഹരണമാണ്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച രാഹുല്‍ ഉള്‍പ്പടെയുള്ള എംപിമാര്‍ക്കായി 517 ഫ്‌ളാറ്റ്/ ബംഗ്ലാവുകള്‍ ലഭ്യമാക്കിക്കൊണ്ടുള്ള പട്ടികയും സെക്രട്ടറിയേറ്റ് പുറത്തുവിട്ടിട്ടുണ്ട്.

10 ജന്‍പത് നിലവില്‍ പ്രധാനമന്ത്രിമാരുടെ വസതിയായാണ് കണക്കാക്കുന്നതെങ്കിലും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിനു ശേഷം നെഹ്റു കുടുംബമല്ലാതെ വേറെ ആരും ഇവിടെ താമസിച്ചിട്ടില്ല. നെഹ്‌റു കുടുംബത്തിനു നേരെയുണ്ടായ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുലിന് എസ്പിജി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

shortlink

Post Your Comments


Back to top button