തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ പി.ജയരാജനെതിരെ സ്വതന്ത്രനായി മൽസരിച്ച സിപിഎം മുൻ നേതാവ് സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഒറ്റപ്പെട്ട ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും നസീറിനെ മൊഴി വായിപ്പിച്ചു കേൾപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.ആക്രമിച്ച ആരുടേയും പേര് നസീർ പറഞ്ഞിരുന്നില്ല. നസീറിനോട് സിപിഎമ്മിന് പകയൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments