കോഴിക്കോട് ∙ എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോടു നടന്ന മന്ത്രിസഭാവാര്‍ഷിക സമാപനച്ചടങ്ങില്‍ സംവിധായകന്‍ രഞ്ജിത്തിന് കൈമാറി പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മുന്നോട്ടുവച്ചിരുന്ന പരിപാടികള്‍ എത്രമാത്രം നടപ്പാക്കുന്നു, വാഗ്ദാനങ്ങള്‍ എത്രമാത്രം പാലിക്കുന്നു എന്നു ജനങ്ങള്‍ക്ക് അറിയാനും ഭരണപുരോഗതി ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നതെന്നു പിണറായി പറഞ്ഞു.
എന്നാൽ പ്രകടനപത്രികയില്‍ ശബരിമല സ്ത്രീപ്രവേശനം സുപ്രിംകോടതി വിധി സംബന്ധിച്ച് യൊതൊരു പരാമര്‍ശവുമില്ല എന്നത് വളരെ വിചിത്രമായി വിലയിരുത്തപ്പെടുന്നു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാന പുരോഗതി, മൂന്നു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എന്നിവ സംബന്ധിച്ച് ആണ് പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കിയത്. 176 പേജും ആണ് റിപ്പോര്‍ട്ട്.ശബിരമലയെ സംബന്ധിച്ച് പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
മിഷന്‍ ഗ്രീന്‍ ശബരിമല’ പദ്ധതിയുടെ ഭാഗമായി പൂങ്കാവനവും നടപ്പാതകളും മാലിന്യമുക്തമാക്കാന്‍ നടപടിയെടുത്തു, ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള നടപടികള്‍ വിജയത്തിലേക്ക്. ‘മാലിന്യമുക്തകേരളം പദ്ധതി’ യുടെ ഭാഗമായി ഇക്കോടൂറിസം മേഖലകളിലും മറ്റു വനമേഖലകളിലും മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി യഥാസമയം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഗ്രീന്‍ ഗ്രാസ് പദ്ധതി’-ക്കു രൂപരേഖ തയ്യാര്‍ ആക്കി എന്ന് സര്‍ക്കാര്‍ പുരോഗതി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
തീര്‍ത്ഥാടനകേന്ദ്രങ്ങളെയും സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളെയും ബന്ധപ്പെടുത്തിയുള്ള പില്‍ഗ്രിംസ് ടൂറിസം നയം ആവിഷ്‌കരിക്കും എന്ന തലകെട്ടിന് ശേഷം ഉള്ള പാരഗ്രാഫിലെ ആദ്യ വരി ഇങ്ങനെ ‘ടൂറിസം നയത്തില്‍ പില്‍ഗ്രിം ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശബരിമല- പത്മനാഭസ്വാമി ക്ഷേത്രം പദ്ധതി നടപ്പാക്കിവരുന്നു. ശബരിമലയിലേയ്ക്കുള്ള റോഡുകള്‍, കെ.എസ്.റ്റി.പി റോഡുകള്‍, ആര്‍.ഐ.സി.കെ ഏറ്റെടുക്കുന്ന റോഡുകള്‍ എന്നിവ മെയിന്റനന്‍സ് കോണ്‍ട്രാക്ടോടുകൂടിയാണ് നടപ്പാക്കി വരുന്നത്.
കൂടാതെ, ശബരിമല സേഫ് സോണ്‍ പദ്ധതിക്കായി 2.82 കോടി രൂപയും ബ്ലാക്ക് സ്പോട്ടുകള്‍ പരിഹരിക്കുന്നതിനായി ഒരു കോടി രൂപയും ട്രോമാ കെയറിനായി 4.5 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചും ശബരിമല മാസ്റ്റര്‍ പ്ലാന്‍ നിര്‍വ്വഹണത്തിനുമായി ചെലവഴിക്കുന്ന തുക ഈ സര്‍ക്കാര്‍ വന്നതുമുതല്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ആറുവര്‍ഷം ആകെ ചെലവഴിച്ചത് 959.805 കോടി രൂപയാണ്. ഏതാണ്ട് ഇത്രത്തോളം പണമാണു നടപ്പു സാമ്പത്തിക വര്‍ഷത്തിലും 917 കോടി രൂപ നീക്കിവച്ചിരിക്കുന്നു.
ശബരിമലവികസനത്തിനുള്ള പദ്ധതിവിഹിതം ഉള്‍പ്പെടെയുള്ള തുക വിനിയോഗിച്ചു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സെക്രട്ടറിതല സമിതികള്‍. ശബരിമലയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള ഏജന്‍സികളെക്കൊണ്ടു നടപ്പാക്കിക്കാന്‍ പ്രത്യേക എസ്.പി.വി രൂപവത്ക്കരിക്കുന്നു.ശബിരമല സുപ്രിംകോടതി വിധിയെ പൂര്‍ണ്ണമായി സ്വാഗതം ചെയ്ത് യുവതിപ്രവേശനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിസംശയം തീരുമാനിച്ചിരുന്നു .
ദേശീയ അന്തര്‍ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായ വിഷയമായിരുന്നു ശബരിമലയില്‍ ലിംഗസമത്വം എന്ന ലക്ഷ്യത്തില്‍ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് യുവതിപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്ത നിലപാട് ശരി ആണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുകയും കേരളത്തിലെ വിശ്വാസികള്‍ മുഴുവന്‍ തെരുവിലിറങ്ങിയിട്ടും സര്‍ക്കാര്‍ ഒരടിപോലും അതില്‍ നിന്ന് പിന്നോട്ട് നീങ്ങിയില്ല എന്നതും ഏറെ ചര്‍ച്ചയായ വിഷയങ്ങളാണ്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ യൊതൊരു പരാമര്‍ശവുമില്ല എന്നത് അത്ഭുതമെന്നാണ് വിലയിരുത്തല്‍. ശബരിമലയെ വികസനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെ പറ്റി മാത്രം പറഞ്ഞത് പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റ നാണംകെട്ട പരാജയത്തെതുടര്‍ന്നാണെന്നാണ് വിലയിരുത്തല്‍.
Post Your Comments