പാറ്റ്ന : മസ്തിഷ്ക്കവീക്കം ബാധിച്ച് ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്പത് കുട്ടികൾ. ബീഹാറിലാണ് സംഭവം നടന്നത്. ഇന്നലെ മാത്രം ഇരുപത് കുട്ടികൾ മരിച്ചെന്നാണ് റിപ്പോർട്ട്. തെക്കൻ ബീഹാറിലെ മുസാഫർപൂറിലുള്ള ആശുപത്രികളിലാണ് മസ്തിഷ്ക്കവീക്കം ബാധിച്ച കുട്ടികളിലധികം പേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തത്തിൽ ഗ്ലൂക്കോസിൻറെ അളവ് കുറയുന്ന രോഗാവസ്ഥയായ ഹൈപ്പോഗ്ലൈക്കീമിയ മൂലമാണ് കുട്ടികൾ മരിച്ചതെന്ന വിശദീകരണമാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. കഴിഞ്ഞ വർഷവും മസ്തിഷ്ക്കവീക്കം ബാധിച്ച് ബിഹാറിൽ പത്ത് കുട്ടികളാണ് മരിച്ചത്.
Post Your Comments