ഭോപ്പാല്‍: എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഓവുചാലില്‍ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിക്ക് വേണ്ടി ഹാജരാവില്ലെന്ന് അഭിഭാഷകര്‍. പ്രതി വിഷ്ണു പ്രസാദിനുവേണ്ടി ഒരു അഭിഭാഷകനും ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് തീരുമാനമെടുത്തത്. നിലവില്‍ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതി.
കേസില്‍ ബുധനാഴ്ച പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. തിങ്കളാഴ്ചയാണ് പ്രതി വിഷ്ണു പ്രസാദ് അറസ്റ്റിലായത്. എട്ടുവയസുകാരിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഭോപ്പാലിലെ കമല നഗറിലെ ഓവ് ചാലില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments