Latest NewsIndia

തൃണമൂല്‍ അക്രമം: അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം

യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കുന്നുണ്ട്.

ന്യൂഡല്‍ഹി: ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. ഗവർണ്ണർ കെ എൻ ത്രിപാഠി പ്രധാനമന്ത്രിയുമായും അമിത്ഷായുമായും കൂടിക്കാഴ്ച നടത്തി. യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കുന്നുണ്ട്. അതെ സമയം ബംഗാളില്‍ തൃണമൂല്‍ അക്രമം തുടരുകയാണ്.

കഴിഞ്ഞ ദിവസം ബഷിര്‍ഹട്ടിലാണ് അക്രമങ്ങള്‍ ഉണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് അക്രമത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ വഹിച്ച് കൊണ്ടുള്ള വിലാപയാത്ര തടഞ്ഞു കൊണ്ടുള്ള മമത സര്‍ക്കാരിന്റെ നടപടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.ബഷിര്‍ഹാട്ടില്‍ നിന്നും കൊല്‍ക്കത്തയിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കുള്ള വിലാപയാത്രയാണ് പൊലീസിനെ ഉപയോഗിച്ച് മമത സര്‍ക്കാര്‍ തടഞ്ഞത്.

ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമില്ലെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button