റിയാദ് : സൗദിയുടെ എണ്ണക്കപ്പല്‍ അട്ടിമറി : യു.എന്‍ എന്ത് തീരുമാനം എടുക്കുമെന്ന ആശങ്കയില്‍ സൗദിയും യുഎഇയിയും . ഗള്‍ഫ് മേഖലയില്‍ എണ്ണ വിതരണം തടസപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിനെതിരെ യു.എന്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുരാജ്യങ്ങളും. ഫുജൈറ തീരത്ത് നാല് എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന അട്ടിമറിനീക്കവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് യു.എന്‍ രക്ഷാസമിതിയുടെ പരിഗണനയിലാണ്.
ആഗോള എണ്ണ വിതരണം സുരക്ഷിതമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് യു.എ.ഇയും സൗദി അറേബ്യയും യു.എന്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫുജൈറ തീരത്ത് 4 കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ റിപ്പോര്‍ട്ട് ഇരു രാജ്യങ്ങളും ചേര്‍ന്നാണ് യു.എന്‍ രക്ഷാ സമിതിക്ക് കഴിഞ്ഞ ദിവസം കൈമാറിയത്.
നാവിക സുരക്ഷിതത്വം യുഎന്നിന് ഉറപ്പുവരുത്താനായില്ലെങ്കില്‍ മേഖലയുടെ പിരിമുറുക്കം കൂട്ടുമെന്നും ഇരു രാജ്യങ്ങളും സൂചിപ്പിച്ചു. ആക്രമണത്തില്‍ ഒരു രാജ്യത്തിന്റെ പങ്ക് വ്യക്തമാണെന്ന് റിപ്പോര്‍ട്ട്
പറയുന്നു. എന്നാല്‍ അമേരിക്കയെ പോലെ ഇറാന്റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.
Post Your Comments