കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ജനപ്രിയ വാഹനമായ സിറ്റി കാറിന്റെ സുരക്ഷ ഹോണ്ട വർദ്ധിപ്പിച്ചു. സ്പീഡ് അലാം സംവിധാനമാണ് കാറിലെ പ്രധാന പ്രത്യേകത. കാറിന്റെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ ഉയർന്നാൽ ആദ്യ ശബ്ദ സൂചന വാഹനം നൽകും. ശേഷം വേഗത 120 കിലോമീറ്റർ ഉയർന്നാൽ അലാം തുടർച്ചയായി ബീപ് ശബ്ദം പുറപ്പെടുവിക്കും. മുൻ സീറ്റ് യാത്രികൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനവും നൽകിയിട്ടുണ്ട്. ഇരട്ട എയർബാഗും എ ബി എസും സിറ്റിയുടെ എല്ലാ വകഭേദങ്ങളിലും നേരത്തെ തന്നെ ലഭ്യമാണ്. അതിനാൽ പുതിയ സുരക്ഷാ വിഭാഗത്തിലെ പരിഷ്‍കാരങ്ങൾ അടിസ്ഥാനമാക്കി കാറിന്റെ വിലയിൽ ഹോണ്ട മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതിൽ ഏറെ ആശ്വസിക്കാം.
ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) 1998 ജനുവരിയിലാണ് പ്രീമിയം സെഡാനായ സിറ്റി ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ഞൊടിയിടയിൽ ഏവരുടെയും ഇഷ്ടവാഹനമായി സിറ്റി മാറി. 2003ല്‍ രണ്ടാം തലമുറ മോഡലും, 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. നാലാം തലമുറ മോഡലാണ് ഇപ്പോൾ ഇന്ത്യൻ നിരത്തുകളിൽ ഉള്ളത്. അതോടൊപ്പം തന്നെ 2017 ഒക്ടോബറില്‍ ഇന്ത്യൻ വിപണിയിൽ ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയം സെഡാനെന്ന നേട്ടം സിറ്റി സ്വന്തമാക്കിയിരുന്നു.
Post Your Comments