പത്തനംതിട്ടൻ : ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍ ഇടിവുണ്ടായെന്ന് അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ട്. മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 98.66 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനത്തില്‍ കുറവുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
മകരവിളക്ക് സീസണില്‍ കഴിഞ്ഞ തവണ 277,42,02,803 രൂപ കിട്ടിയപ്പോള്‍ ഈ സീസണില്‍ 178,75,54,333 രൂപയാണ് കിട്ടിയത്. ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ട് അനുസരിച്ച് സുപ്രീംകോടതി വിധിയും, പ്രളയവുമൊക്കെയാകാം വരുമാനത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം ക്ഷേത്രച്ചെലവുകള്‍ക്കായി മാസം തോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടി രൂപയുടെ കുറവാണുണ്ടായത്.
Post Your Comments