Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaIndia

യുവാവ്‌ അമ്മൂമ്മയെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയത്‌ കഞ്ചാവ് വാങ്ങാൻ പണം നൽകാതിരുന്നതിന്

ചേര്‍ത്തല: പട്ടണക്കാട്‌ യുവാവ്‌ അമ്മൂമ്മയെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയത്‌ കഞ്ചാവ്‌ വാങ്ങാന്‍ പണം നല്‍കാത്തതിന്‌. പട്ടണക്കാട്‌ പഞ്ചായത്ത്‌ എട്ടാം വാര്‍ഡില്‍ ഹരിജന്‍ കോളനിയില്‍ വെളുത്തേടത്തുവെളി വീട്ടില്‍ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്ത(72)ആണു ശനിയാഴ്‌ച രാത്രി കൊല്ലപ്പെട്ടത്‌. ക്യാന്‍സര്‍ ബാധിതയായ ശാന്ത ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാന്തയുടെ ചെറുമകന്‍ അരൂര്‍ അക്ഷയനിവാസില്‍ അനന്തു(26) ശനിയാഴ്‌ച രാത്രി പട്ടണക്കാട്‌ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ശാന്തയുടെ മകള്‍ ഷീലയുടെ മകനാണ്‌ അനന്തു. കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ്‌ പറഞ്ഞു. നാലു ദിവസമായി അനന്തു മുത്തശിയോടൊപ്പം കഴിയുകയായിരുന്നു. ശാന്തയുടെ മകന്‍ ഹരിദാസ്‌ വീട്ടില്‍നിന്നു പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. ശനിയാഴ്‌ച രാത്രി പണം ആവശ്യപ്പെട്ടെങ്കിലും ശാന്ത നല്‍കാന്‍ തയാറായില്ല. തുടര്‍ന്നു വ്യായാമത്തിന്‌ ഉപയോഗിക്കുന്ന ഭാരമേറിയ ഉപകരണം കൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വലത്‌ ചെവിയുടെ ഭാഗത്ത്‌ മൂന്നു തവണ അടിയേറ്റു.

തുടര്‍ന്നു ശാന്തയുടെ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും മരണം ഉറപ്പായതോടെ പിന്‍വാങ്ങി. മൂന്ന്‌ കിലോമീറ്റര്‍ അകലെയുള്ള പോലീസ്‌ സ്‌റ്റേഷനിലെത്തി അനന്തു വിവരം അറിയിക്കുകയായിരുന്നു. അയാളെ കസ്‌റ്റഡിയിലെടുത്തശേഷം പോലീസ്‌ സംഘം സ്‌ഥലത്തെത്തി ശാന്തയുടെ മരണം സ്‌ഥിരീകരിച്ചു.അടിയേറ്റ്‌ തലയോട്ടിയും കഴുത്തിന്റെ പിന്‍ഭാഗവും തകര്‍ന്നതായാണു പ്രാഥമിക നിഗമനം. ബന്ധുക്കള്‍ക്ക്‌ കൈമാറിയ മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button