പത്താന്‍കോട്ട് : ജമ്മുകശ്മീരിലെ കത്വ യിൽ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രത്യേക വിചാരണ കോടതിയുടെ വിധി ഇന്ന്. പ്രതികൾ കുറ്റക്കാരണോ എന്ന് കോടതി വിധിക്കും. പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിക്കുക.
കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കേസിന്റെ വിചാരണ കശ്മീരില്‍ നിന്ന് പത്താന്‍കോട്ടിലേക്കു മാറ്റിയത്. രണ്ടായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമുള്ള കേസില്‍ 114 സാക്ഷികളെയാണ് വിസ്തരിച്ചത്.
2018 ജനുവരി 17 നാണ് എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസില്‍ എട്ട് പ്രതികളാണുള്ളത്. സഞ്ചി റാം, അയാളുടെ മകന്‍ വിശാല്‍, മറ്റൊരു അനന്തരവന്‍, രണ്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്തായ പര്‍വേശ് കുമാര്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്.
Post Your Comments