Latest NewsKerala

എറണാകുളം ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഏകദേശ തീരുമാനം : കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

കൊച്ചി: നിലവിലെ എം.എല്‍.എ ഹൈബി ഈഡന്‍ ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എം.പിയായി എറണാകുളം ഉപതെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഏകദേശ തീരുമാനമായ്. കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍. എറണാകുളം ഡിസിസി അധ്യക്ഷന്‍ ടി.ജെ വിനോദ് എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന.
നിലവിലെ എം.എല്‍.എ ഹൈബി ഈഡന്‍ ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് എറണാകുളം മണ്ഡലത്തിലേയ്ക്ക് ഉപതെരഞ്ഞെടുപ്പ് ് നടത്തുന്നത്.

വിനോദിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ധാരണയായതായാണ് സൂചന. മുതിര്‍ന്ന നേതാവ് കെവി തോമസ് യുഡിഎഫ് കണ്‍വീനറാവുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റെന്നു കരുതുന്ന എറണാകുളത്തിനായി സ്ഥാനാര്‍ഥി മോഹികള്‍ പലരും രംഗത്തുണ്ടെങ്കിലും വിനോദിനു തന്നെയാണ് സാധ്യതയെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഐ ഗ്രൂപ്പ് വിനോദിന്റെ പേരു മാത്രമാണ് സ്ഥാനാര്‍ഥിയായി മുന്നോട്ടുവയ്ക്കുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണിയുടെ പേരും പരിഗണനയിലുണ്ടെങ്കിലും ഗ്രൂപ്പു സമവാക്യങ്ങള്‍ പാലിക്കേണ്ടതിനാല്‍ വിനോദ് തന്നെ സ്ഥാനാര്‍ഥിയാവുമെന്നാണ് നേതാക്കള്‍ പറയുന്നത്.

shortlink

Post Your Comments


Back to top button