Latest NewsKeralaIndia

മെഡിക്കല്‍ കോളേജില്‍ സ്ത്രീകളുടെ വാര്‍ഡില്‍ അനധികൃതമായി കയറിയ സുവിശേഷകനെ പോലിസ് കസ്റ്റഡിയിലെടുത്തു

സംഘത്തില്‍പ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റംഗങ്ങള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു..

ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളേജില്‍ സുവിശേഷത്തിനെത്തിയ മതപരിവര്‍ത്തനസംഘത്തെ രോഗികൾ തടഞ്ഞു. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കിടക്കുന്ന രോഗികള്‍ക്കിടയില്‍ ആണ് സംഘം സുവിശേഷവുമായി എത്തിയത്. രോഗികളുടെ പരാതിയെതുടര്‍ന്ന് സുവിശേഷത്തിനെത്തിയ സംഘത്തെ പോലീസും സുരക്ഷ വിഭാഗം ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു.സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ വിവരം അറിയിച്ചപ്പോള്‍ അത്തരത്തിലുള്ള ഒരു നടപടിയും മെഡിക്കല്‍ കോളേജില്‍ അനുവദിച്ചിട്ടില്ലെന്ന് സുപ്രണ്ട് വ്യക്തമാക്കി.

തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് പോലിസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. സുവിശേഷത്തിനായി സ്ത്രീകളുടെ വാര്‍ഡില്‍ പ്രവേശിച്ച പി.എം. കോശി എന്നയാളെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തില്‍പ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റംഗങ്ങള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. വാര്‍ഡില്‍ നിന്ന് പിടികൂടിയ സുവിശേഷകനില്‍ നിന്ന് നിരവധി ലഘുലേഖകളും കണ്ടെടുത്തു. കിടപ്പുരോഗികള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ ഇവര്‍ നല്‍കിയിരുന്നതായി പറയപ്പെടുന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സാമ്പത്തികം വാഗ്ദാനം ചെയ്യുന്ന സുവിശേഷ സംഘത്തിനായി വന്‍തോതിലാണ് പണമൊഴുക്കുന്നത്.

മെഡിക്കല്‍ കോളേജ് സുപ്രണ്ടിനെ മറി കടന്ന് ചില കേന്ദ്രങ്ങള്‍ ഇവരെ സഹായിക്കുന്നതായും വിവരമുണ്ട്. കൂട്ടിരിപ്പുകാര്‍ക്ക് ഇവര്‍ ഫോണ്‍ നമ്പരും കൈമാറിയിരുന്നു. കഴിഞ്ഞ കുറച്ച്‌ നാളുകളിലായി പാവപ്പെട്ട രോഗികള്‍ക്ക് വാഗ്ദാനങ്ങളുമായി സുവിശേഷ സംഘങ്ങള്‍ മെഡിക്കല്‍ കോളേജില്‍ താവളമടിക്കുന്നതായി പരാതി ഉണ്ടായിരുന്നു.മെഡിക്കല്‍ കോളേജ് അടക്കമുള്ള സര്‍ക്കാര്‍ അശുപത്രികളിലെ സുവിശേഷ വേലയും മതപരിവര്‍ത്തനവും അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button