Latest NewsIndia

തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്ത് ബിജെപി

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ സംഘര്‍ഷത്തിന് ശമനമായില്ല. തെരഞ്ഞെടുപ്പിന് മുമ്പത്തെ അക്രമം സംസ്ഥാനമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ചത്തെ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. കൊല്ലപ്പെട്ടവരുടെ മൃതദേഹവമായി വിലാപയാത്ര നടത്തി. മൃതദേഹങ്ങള്‍ കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദ് നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു. മൃതദേഹങ്ങളുമായി വിലാപ യാത്ര നടത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് പാതി വഴിയില്‍ തടഞ്ഞതും സംഘര്‍ഷത്തിന് കാരണമായി.

ഇരുപാര്‍ട്ടി പ്രവര്‍ത്തകരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്. പാര്‍ട്ടി പതാകകളും ചിഹ്നങ്ങളും ഓഫിസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും മമതാ ബാനര്‍ജി സര്‍ക്കാറാണ് ഉത്തരവാദിയെന്നും ആരോപിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാനും ജനത്തിന് ആത്മവിശ്വാസം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button