ഓവൽ : ലോകകപ്പിലെ രണ്ടാം മത്സരത്തിൽ അഭിമാന ജയം സ്വന്തമാക്കി ഇന്ത്യ. ഓവൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 36 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരെ തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയ 352 റൺസ് മറികടക്കാൻ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല. അവസാന പന്തിൽ 316 റൺസിന് പുറത്തായി.
That winning feeling ?
Worth all that earlier pain @imVkohli!#TeamIndia #INDvAUS #CWC19 pic.twitter.com/luCKtrjOAv
— ICC Cricket World Cup (@cricketworldcup) June 9, 2019
69 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. ഡേവിഡ് വാർണർ(56), അലക്സ് ക്യാരി(പുറത്താകാതെ 55),ഉസ്മൻ ക്വാജ(42),ആരോൺ ഫിഞ്ച്(36), മാക്‌സ്‌വെൽ (28) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ബുമ്രയും മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടപ്പോൾ. ചഹാൽ രണ്ടു വിക്കറ്റ് സ്വന്തമാക്കി.
▶️ 117 runs
▶️ 109 balls
▶️ 16 x 4
▶️ 1 Player of the Match ? @SDhawan25 ? #INDvAUS #CWC19 #TeamIndia pic.twitter.com/9r3MzDlSVj— ICC (@ICC) June 9, 2019
സെഞ്ചുറി നേടിയ ശിഖർ ധവാനാണു (109 പന്തിൽ 117) കൂറ്റന്‍ സ്‌കോർ നേടാൻ ഇന്ത്യയെ സഹായിച്ചത്. ശേഷം അര്‍ദ്ധ സെഞ്ചുറി നേടി വിരാട് കോഹ്‌ലിയും(82), രോഹിതും (57), പാണ്ഡ്യ (48), ധോണി(14 പന്തില്‍ 27) എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വെച്ച് പുറത്തായി. കെ എൽ രാഹുൽ(11), കേദാർ ജാദവ്(0) എന്നിവർ പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി മർക്കസ് ടോണിസ് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ. പാറ്റ് കമ്മിൻസ്. മിച്ചൽ സ്റ്റാർക്,നാഥൻ എന്നിവർ ഒരു വിക്കറ്റ് വീതവും എറിഞ്ഞിട്ടു. തുടർച്ചയായ രണ്ടാം ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു. മൂന്ന് മത്സരങ്ങളിൽ രണ്ടു ജയവുമായി നാലാം സ്ഥാനത്താണ് ഓസ്ട്രേലിയ.
Post Your Comments