KeralaLatest News

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിമുതല്‍ : മീന്‍വില കുതിച്ച് ഉയരും

കൊച്ചി: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് മുതല്‍. ഇന്ന് അര്‍ധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ മത്സ്യലഭ്യതയില്‍ വന്‍ കുറവ് വരും. മീന്‍വില ഇരട്ടിയിലേറെ ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ജൂലൈ 31ന് അര്‍ധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം. മത്സ്യബന്ധനത്തിനായി പുറംകടലില്‍ പോയ 95 ശതമാനം ബോട്ടുകളും തിരിച്ചെത്തി. ബാക്കിയുള്ളവ ഇന്ന് അര്‍ധരാത്രിക്കു മുമ്ബായി മടങ്ങിയെത്തും.

ട്രോളിംഗ് നിലവില്‍ വരുന്നതോടെ മത്സ്യലഭ്യതകുറയുമെന്നതിനാലാണ് വില ഉയരാന്‍ കാരണം. പരമ്പരാഗത വള്ളക്കാര്‍ക്കു മാത്രമേ ട്രോളിംഗ് നിരോധന കാലത്തു കടലിലിറങ്ങാന്‍ അനുവാദമുള്ളൂ. ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നതു തടയാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും പോലീസും സജ്ജമായിട്ടുണ്ട്.
നിയമം ലംഘിച്ച് കടലില്‍ ഇറങ്ങുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മത്സ്യബന്ധന തുറമുഖങ്ങളിലെയും അനുബന്ധമേഖലകളിലെയും ഡീസല്‍ പമ്പുകള്‍ പീലിംഗ് ഷെഡുകള്‍, ഭോജനശാലകള്‍ തുടങ്ങിയവയെല്ലാം നാളത്തോടെ അടച്ചുപൂട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button