തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഫോണ്‍ കണ്ടെടുത്തതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അപകടത്തിന് ശേഷം ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ എവിടെ പോയി എന്നത് ദുരൂഹമായിരുന്നു. ഫോണും പഴ്‌സും പ്രകാശന്‍ തമ്പിയുടെ കൈവശം ആയിരുന്നു ഉണ്ടായിരുന്നത് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ബാലഭാസ് കറിന് അവസാനം വന്ന ഫോണ്‍കോളുകള്‍ പരിശോധിക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. പഴ്‌സ് താന്‍ തിരികെ കൊടുത്തു എന്നും ഫോണ്‍ കൈയില്‍ സൂക്ഷിക്കുകയായിരുന്നു എന്നും ആണ് പ്രകാശന്‍ തമ്പി ഇപ്പോള്‍ മൊഴി നല്‍കിയിട്ടുള്ളത്.
ബാലഭാസ് കറിന്റെ ഓര്‍മയ്ക്കായിട്ടാണ് ഫോണ്‍ സൂക്ഷിച്ചത് എന്നാണ് വിശദീകരണം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിആര്‍ഐ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ ഒന്ന് ബാലഭാസ് കറിന്റേതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ബാലഭാസ് കറിന്റെ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഒരു ആല്‍ബം ചിത്രീകരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു എന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് വേണ്ടിയാണ് താന്‍ ബാലഭാസ് കറിന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത് എന്നാണ് വിശദീകരണം. ബാലഭാസ് കറിന്റെ മരണശേഷം ഈ മൊബൈല്‍ ഫോണിനെ കുറിച്ചും പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ അന്ന് ആരുടെ കൈവശമാണ് മൊബൈല്‍ ഉണ്ടായിരുന്നുവെന്നത് അജ്ഞാമായിരുന്നു.
Post Your Comments