ലണ്ടൻ : പെരുകി വരുന്ന കാര്‍ സംസ്‌കാരത്തിനെതിരെ ലണ്ടൻ തെരുവിൽ ആണും പെണ്ണും നഗ്നരായി സൈക്കിള്‍ ചവിട്ടി. തുടര്‍ച്ചയായ 16ാം വര്‍ഷമാണ് നേക്കഡ് ബൈക്ക് റൈഡ് ലണ്ടനിൽ നടക്കുന്നത്.ശരീരത്തെ കുറിച്ച് ഒരു നാണവും പാടില്ല എന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു ഈ റാലി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും എത്തിക്കഴിഞ്ഞു.
റാലിയിൽപങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നും ആയിരക്കണക്കിന് പേരായിരുന്നു എത്തിയത്. ക്ലാഫാം ജംക്ഷന്‍, ഡെപ്റ്റ്ഫോര്‍ഡ്, ഹൈഡ് പാര്‍ക്ക് , ന്യൂ ബ്രിഡ്ജ്, റീജന്റ്സ് പാര്‍ക്ക്, ടവര്‍ ഹില്‍, വെസ്റ്റ് നോര്‍വുഡ് എന്നിങ്ങനെ ലണ്ടനിലെ ഏഴിടങ്ങളിലായിരുന്നു റാലി നടന്നത്.റാലിക്ക് ശേഷം ഒരു പാർട്ടിയും സംഘടിപ്പിച്ചിരുന്നു. എന്നാൽ പാർട്ടിയിൽ എല്ലാവരും നിർബന്ധമായും വസ്ത്രം ധരിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു.
മെക്സിക്കോ സിറ്റിയില്‍ ഡേ ഓഫ് ദി ഡെഡ് എന്ന് മുഖത്തെഴുതി വച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖം മൂടി വച്ചുമായിരുന്നു റാലി നടന്നത്. സുരക്ഷിതവും സ്വതന്ത്രവുമായാ സൈക്ലിംഗിനായുള്ള സുരക്ഷ വർധിപ്പിക്കുക എന്നതായിരുന്നു റാലിയിൽ പങ്കെടുത്തവരുടെ ആവശ്യം.നിരവധി പേര്‍ നഗ്‌ന ശരീരം ഗ്ലിറ്ററുകളാല്‍ പൊതിഞ്ഞിരുന്നു. ചിലര്‍ ശരീരത്തില്‍ സ്ലോഗനുകള്‍ പെയിന്റ് ചെയ്തായിരുന്നു പരിപാടിക്കെത്തിയിരുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍, കാര്‍ സംസ്‌കാരം, എന്നിവയ്ക്കെതിരെയുള്ള എതിര്‍പ്പും റാലിയില്‍ ഉയര്‍ന്ന് വന്നിരുന്നു.
Post Your Comments