ഓവല്‍: ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ വായ്‌പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്ല്യ ഇന്ത്യയുടെ രണ്ടാം ലോകകപ്പ് മത്സരം കാണാൻ ലണ്ടനിലെത്തി. കെന്നി൦ഗ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ മല്യ എത്തിയതടക്കമുള്ള ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോർട്ട് ചെയ്തത്. കേസ് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും മറുപടി നല്‍കാതെ വിജയ് മല്ല്യ ഒഴിഞ്ഞു മാറുന്നതും, തന്‍റെ ടിക്കറ്റ് കയ്യില്‍ വാങ്ങിയ ‘ഞാനിവിടെ വന്നിരിക്കുന്നത് മത്സരം കാണാനാണ്’ എന്ന് പറഞ്ഞ് മല്ല്യ സ്റ്റേഡിയത്തിനകത്തേക്ക് നടക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു. അതേസമയം ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ മല്ല്യ സ്ഥിരം സാന്നിധ്യമാണെന്നാണ് റിപ്പോര്‍ട്ട്.
#WATCH London: Vijay Mallya arrives at The Oval cricket ground to watch #IndvsAus match; says, "I am here to watch the game." #WorldCup2019 pic.twitter.com/RSEoJwsUr9
— ANI (@ANI) June 9, 2019
നേരത്തെ ലണ്ടന്‍ കീഴ്കോടതി മല്ല്യയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ വിധിച്ചിരുന്നു. ഇതിലെ നടപടികള്‍ ബ്രിട്ടീഷ് ഭരണകൂടം ഇനിയും പൂര്‍ത്തിയാക്കുവാനുണ്ട്. എന്നാൽ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ വിജയ് മല്ല്യയുടെ ഹര്‍ജിയില്‍ വാദം നടക്കുന്നതിനാലാണ് ഇന്ത്യയ്ക്ക് കൈമാറാനുള്ള ബ്രിട്ടീഷ് നീക്കം വൈകുന്നത്. ജൂലൈ 2നാണു ഈ കേസ് ലണ്ടനിലെ മേല്‍ക്കോടതി ഇനി പരിഗണിക്കുക.
London: Vijay Mallya arrives at The Oval cricket ground to watch #IndvsAus match; says, "I am here to watch the game." #WorldCup2019 pic.twitter.com/3eCK1wQHDq
— ANI (@ANI) June 9, 2019
9000 കോടി വായിപ്പ തട്ടിപ്പ് നടത്തി 2016 മാര്‍ച്ചില്‍ നാടുവിട്ട മല്ല്യയെ മുബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയായിരുന്നു ബാങ്കില്‍ നിന്നും വന്‍തുകകള്‍ മല്യ വായ്പയായി വാങ്ങിയത്. എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടി. ബാങ്ക് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനു പുറമെ നികുതി വെട്ടിപ്പിനും സാമ്ബത്തിക ക്രമക്കേടിനും മല്ല്യക്കെതിരെ ഇന്ത്യയില്‍ കേസുണ്ട്. കൂടാതെ മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.
Post Your Comments