Latest NewsIndia

ഒരുമിച്ച് പിറന്ന് ഒരേ സ്വപ്‌നം കണ്ട് വളര്‍ന്നു; ഈ സഹോദരങ്ങള്‍ ഇനി രാജ്യത്തെ സേവിക്കുന്നതും ഒരുമിച്ച്

അമൃത്സര്‍: ജനനം മുതല്‍ ഈ ഇരട്ടസഹോദരങ്ങള്‍ എന്തിനും ഏതിനും ഒരുമിച്ചാണ്. ഒരേ സ്‌കൂളില്‍ പഠിച്ച് വളര്‍ന്നവര്‍ കോളേജ് കാലഘട്ടത്തില്‍ മാത്രം രണ്ടിടങ്ങളിലായി മാറേണ്ടി വന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുക എന്ന രണ്ടുപേരുടെയും സ്വപ്‌നം കൈവിടാതെ നീങ്ങിയ ഇരുവരെയും വിധി വീണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ്.

അഭിനവ് പതക്ക് പരിണവ് പതക്ക് എന്നീ ഇരട്ട സഹോദരങ്ങളാണ് ഇന്ത്യന്‍ ആര്‍മിയിലെ രണ്ട് വ്യത്യസ്ത യൂണിറ്റുകളിലായി നിയമിക്കപ്പെട്ടിരിക്കുന്നത്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 457 കേഡറ്റുകളുടെ ഒപ്പമാണ് ഇരട്ടസഹോദരങ്ങളും സൈന്യത്തിന്റെ ഭാഗമാകുന്നത്.

കാണാനുള്ള സാമ്യം കാരണം പലര്‍ക്കും തങ്ങളെ തമ്മില്‍ തെറ്റിപോകാറുണ്ടെന്നും പഠനകാലയളവില്‍ അത്തരം നിരവധി രസകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇരുവരും പറയുന്നു. അക്കാദമിയിലെ പഠനത്തിനിടെ പലതവണ പരിശീലകര്‍ ഇരുവരുടെയും പേരുകള്‍ തെറ്റി വിളിച്ചിട്ടുണ്ട്. ഭക്ഷണശാലയിലെ ജീവനക്കാര്‍ ഭക്ഷണം കഴിച്ചിറങ്ങിയ സഹോദരങ്ങളില്‍ ഒരാള്‍ക്ക് തന്നെ വീണ്ടും ഭക്ഷണം വിളമ്പിയതായും ഇവര്‍ ഓര്‍ക്കുന്നു. സൈന്യത്തിന്റെ പ്രതിരോധ വിഭാഗത്തിലാണ് അഭിനവിനെ നിയമിച്ചിരിക്കുന്നത്. പരിണവ് ഏവിയേഷന്‍ വിഭാഗത്തിലും. എല്ലാനേട്ടങ്ങളും ജീവിതത്തില്‍ കൈവരിക്കാന്‍ സാധിക്കുന്നത് തങ്ങളുടെ ദൃഡമായ കൂട്ടുകെട്ടും ഒരേമനസോടെയുള്ള പരിശ്രമവുമാണെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.

shortlink

Post Your Comments


Back to top button